പീരുമേട്: ദേശീയപാതയിൽ 35-ാംമൈൽ മരുതുംമൂടിനു സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് 250 അടി താഴ്ചയിലേക്കു മറിഞ്ഞു. രണ്ടുപേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ചങ്ങനാശേരിയിൽനിന്ന് ലോഡുമായി കുമളി ഭാഗത്തേക്കുപോയ പിക്കപ്പ് വാൻ പെരുവന്താനത്തുനിന്നുവന്ന ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് 250 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയം മെഡിക്കൽ ടെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.